
കാസർകോഡ് മുളിയാറിൽ കയർ ഫാക്ടറി കത്തി നശിച്ചു. നെക്രംപാറയിൽ പ്രവർത്തിക്കുന്ന സ്കന്ദ കയർ ഫാക്ടറിക്കാണ് തീപിടിച്ചത്. രാത്രി 8. 30 ഓടെയാണ് അപകടം. ഫാക്ടറിക്കകത്ത് നിന്ന് തീപടരുന്നത് കണ്ട് നാട്ടുകാർ തൊട്ടടുത്ത് താമസിക്കുന്ന ഫാക്ടറി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഫാക്ടറിക്ക് അകത്ത് സൂക്ഷിച്ചിരുന്ന ചകിരിക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് നിഗമനം. ചകിരിയിലേയ്ക്ക് തീ വേഗത്തിൽ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കി.
കാസർഗോഡ്, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. ലക്ഷക്കണക്കിന് രൂപയുടെ കയറും ചകിരിയും കത്തി നശിച്ചു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
English Summary: A fire broke out at Skanda Coir Factory in Necrumpaar, Muliyar around 8:30 PM, spreading rapidly through stored coir. Locals alerted the nearby factory owner, raising serious concern over the blaze

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

