ഹൈദരാബാദില്‍ വന്‍ തീപിടിത്തം

ഹൈദരാബാദില്‍ പടക്കകടയ്ക്ക് തീപിടിച്ചു. സണ്‍ സിറ്റി പ്രദേശത്ത് സമീപമുള്ള കടയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ആളിപ്പടര്‍ന്ന തീ അടുത്തുള്ള ഭക്ഷണശാലയിലേക്കും മറ്റ് രണ്ട് കടകളിലേക്കും പടര്‍ന്നുപിടിച്ചു. ഇതിലൊരു കടയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെങ്കിലും അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലു ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സംഭവ സ്ഥലത്തെത്തി തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here