
മലപ്പുറത്ത് വൻ എംഡിഎംഎ വേട്ട. കരിപ്പൂരിലെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്‍റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസിൽ നിലവിൽ റിമാൻഡിലാണ്. 1665 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് ഒമാനിൽ നിന്നു കഴിഞ്ഞ ദിവസം ഒരു കാർഗോ പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറിയ പായ്ക്കറ്റുകളിലായായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
കരിപ്പൂർ അയനിക്കാട്ടെ വീട്ടിലേക്കാണ് കാർഗോ എത്തിയിരുന്നത്. പ്രതി ആഷിഖ് നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കൊച്ചിയിലെ സംഘത്തിന് ഇയാളാണ് എംഡിഎംഎ എത്തിച്ചിരുന്നത്. മലപ്പുറം പോലിസ് ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങും.
ALSO READ; എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ്: അന്താരാഷ്ട്ര മയക്കുമരുന്ന് തലവൻ ഷെഹ്നാസ് സിംഗ് പഞ്ചാബിൽ അറസ്റ്റിൽ
മറ്റൊരു സംഭവത്തിൽ, സുൽത്താൻ ബത്തേരിയിൽ ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ ലഹരിമരുന്നു കേസിൽ വയനാട് പോലീസിന്റെ പിടിയിലായി. സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 24 ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എംഡിഎംഎ യുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ടാൻസാനിയൻ സ്വദേശിയിലേക്ക് എത്തിയത്. മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here