കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട. പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത് 400 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്നും 300 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.
ഒരു കേന്ദ്രത്തിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് എംഡിഎംഎ കൈമാറ്റം ചെയ്തുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ALSO READ; നെയ്യാറ്റിൻകര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി കുടുംബം; അപേക്ഷിച്ചത് ‘സമാധി’ ആയതാണെന്ന് പറഞ്ഞ മകൻ
അതേസമയം കഴിഞ്ഞ ദിവസംകൊച്ചിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയിലായിരുന്നു. കൊച്ചി സ്വദേശികളായ അഫ്രീദ്,ഹിജാസ്, അമല്‍ അവോഷ്, ഫിര്‍ദോസ് എന്നിവരാണ് പിടിയിലായത്.
സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ENGLISH NEWS SUMMARY: Big MDMA hunt in Kochi. 400 grams of MDMA was seized from Palluruthy and Mattancherry. 300 grams of MDMA has also been seized from Mattancherry.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

