സംസ്ഥാന കമ്മിറ്റിയുടെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. തത്തമംഗലം മണ്ഡലം കമ്മിറ്റിയിലെ 53 പ്രവര്‍ത്തകരാണ് രാജി സമര്‍പ്പിച്ചത്. രാജി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെ അറിയിച്ചു.

പേരൂര്‍, ലക്കിടി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തെ രാജി അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനും എതിരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിന്റെയും ഫിറോസ് ബാബുവിന്റെയും ഏകാധിപത്യം അവസാനിപ്പിക്കുക മതം പരിചയാക്കി വ്യക്തിഗത വളര്‍ച്ച നേടി പ്രസ്ഥാനത്തെ മുരടിപ്പിക്കുന്ന ഫാസിസം പാര്‍ട്ടിക്ക് നാശം തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News