ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു

KSRTC Accident idukki

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ദേശിയ പാതയിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിലാണ് സംഭവം. പാറക്കല്ല് കെ എസ് ആർ ടി സി യുടെ പുറകുവശത്ത് ഇടിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു.

പാറ ഇടിച്ചതിനെത്തുടർന്ന് പിൻസീറ്റിൽ ഇരുന്ന യാത്രക്കാരൻ നിസ്സാര പരുക്കുകളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിൻസീറ്റിലിരുന്ന രാജു എന്ന വ്യക്തിക്കാണ് പരുക്ക് പറ്റിയത്. രാവിലെ 4.45 ഓടെയായിരുന്നു അപകടം. കുമിളി വഴി കോട്ടയത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയം ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

Also read: സംസ്ഥാനത്ത് ഇന്നും മഴ തന്നെ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

English Summary

A massive rock fell onto a KSRTC bus in Kerala’s Idukki district early Thursday morning, narrowly avoiding a major tragedy. The incident occurred near Peruvanthanam at Nalpatham Mile on the national highway when the boulder struck the rear side of the bus and fell onto the road. A passenger seated in the back row, identified as Raju, sustained minor injuries and had a miraculous escape. The KSRTC bus was travelling from Kumily to Kottayam at the time of the accident. Around 50 passengers were reportedly on board when the incident took place at approximately 4:45 AM.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News