തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട.സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പള്ളിക്കലിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 95 കിലോ ചന്ദന മരകഷണങ്ങള്‍ പിടികൂടിയത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശ് മുഹമ്മദ് അലി (41), കല്ലുവാതുക്കല്‍ സ്വദേശി സജീവ് (49) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്.വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പള്ളിക്കല്‍ സ്വദേശി അബ്ദുല്‍ ജലീലിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് ചന്ദന മരത്തിന്റെ തടി കഷ്ണങ്ങള്‍ പിടികൂടിയത്.അങ്ങാടി മരുന്ന് എന്ന വ്യാജേനെയാണ് പ്രതികള്‍ തടി കഷ്ണങ്ങള്‍ സൂക്ഷിക്കാന്‍ അനുമതി തേടിയത്.

Also read- ‘ഏത് ഉന്നതനായാലും നടപടിക്രമം പാലിക്കണം’; ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ പൊലീസുകാരെ അനുവദിച്ചില്ലെന്ന വാര്‍ത്തയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

ഇന്നലെ രാത്രി പാലോട് റെയ്ഞ്ച് ഓഫീവര്‍ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മൂന്ന് മാസം മുമ്പ് വര്‍ക്കലയില്‍ നിന്നും 100 കിലോ ചന്ദനം പിടികൂടിയിരുന്നു.

massive sandalwood poaching in thiruvanathapuram pallikkal

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News