തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പു നടത്തിയതായി പരാതി. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. പഠിച്ചിറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെ കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.

ALSO READ: ‘പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം, യുവജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാകും’: സി എ അരുണ്‍കുമാർ

മിനര്‍വ അക്കാദമി സ്കില്‍ ആൻഡ് പ്രൊഫണല്‍ സ്റ്റഡീസ് എന്നപേരിലാണ് 50,000 മുതല്‍ 6 ലക്ഷം വരെ ഫീസ് വാങ്ങി പാരാ മെഡിക്കൽ കോഴ്സുകൾ നടത്തിയിരുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് മനസ്സിലാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി സ്ഥാപനം പൂട്ടിയതോടെ വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തി.

ALSO READ: പത്തനംതിട്ട അടൂരില്‍ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News