വയനാട് വാഹനാപകടം; എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

വയനാട് തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത്‌ സ്‌ത്രീകൾ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവം അത്യന്തം വേദനാജനകമാണ് എന്നാണ് ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചത്.

എം വി ഗോവിന്ദൻ മാസ്റ്റരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വയനാട് മാനന്തവാടി കണ്ണോത്തുമലയ്‌ക്ക്‌ സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത്‌ സ്‌ത്രീകൾ മരിച്ച ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനും നാടാകെ ജാഗ്രതപാലിച്ച്‌ സാധ്യമാകുന്ന എല്ലാ സഹായവും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here