
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത് നേട്ടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോഴും അമേരിക്കയില്‍ തന്നെ. റാണയേക്കാള്‍ ഗുരുതര കുറ്റം ചുമത്തിയിട്ടുളള ഹെഡ്ലിയെ വിട്ടുതരില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്രരംഗത്തെ പരാജയമാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യക്കാരെ ചങ്ങലയില്‍ നാടുകടത്തിയതും അധിക തീരുവ ഏര്‍പ്പെടുത്തിയതും വലിയ നാണക്കേടായി മാറിയതോടെ, നരേന്ദ്രമോദി സര്‍ക്കാര്‍ തഹാവൂര്‍ റാണയെ കൊണ്ടുവന്ന് മുഖം രക്ഷിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചത് നേട്ടം ആണെങ്കിലും പ്രധാന കുറ്റവാളി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ഇന്ത്യക്ക് വിട്ടു നൽകാൻ അമേരിക്ക തയ്യാറായിയിട്ടില്ല. റാണയെക്കാൾ കൊടും കുറ്റവാളിയായ ഹെഡ്ലിയെ വിട്ടു നൽകണമെന്ന ആവശ്യത്തിൽ അമേരിക്ക മൗനം തുടരുകയാണ്.
എന്നാൽ റാണയെ ഇന്ത്യയിൽ എത്തിച്ചത് മോദിസർക്കാരിന്‍റെ നയതന്ത്ര വിജയമാണെന്ന പ്രചാരണമാണ് ബിജെപിയും കേന്ദ്രവും നടത്തുന്നത്. എന്നാൽ റാണയെ മാത്രം കൈമാറി ഇന്ത്യ അമേരിക്ക ബന്ധത്തിൽ കോട്ടം തട്ടാതെ നോക്കുകയാണ് യുഎസ്. പ്രധാന കുറ്റവാളിയെ വിട്ടു കിട്ടാത്തതിനാൽ സുതാര്യമായ അന്വേഷണമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ അമേരിക്കയുടെ നടപടിയിൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയപ്പോൾ മോദി അമേരിക്കയിൽ സന്ദർശനത്തിലായിരുന്നു.
രാജ്യത്തെ ജനങ്ങളെ വിലങ്ങണിയിച്ച നാടുകടത്തിയിട്ടും പ്രതിഷേധം അറിയിക്കാത്ത കേന്ദ്രസർക്കാരിന്‍റേത് ഗുരുതര നയതന്ത്ര പരാജയമാണെന്ന് വിമർശനങ്ങൾ ഉയർന്നു. മാത്രമല്ല ഇന്ത്യക്ക് മേൽ ചുമത്തിയ പ്രതികാര ചുങ്ക നടപടി കേന്ദ്രസർക്കാരിന് കടുത്ത ആഘാതമായി. ഈ നാണക്കേടിൽ നിന്ന് മുഖം രക്ഷിക്കാനാണ് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതിന് പിന്നാലെ ബിജെപിയും കേന്ദ്രസർക്കാരും നയതന്ത്ര ബന്ധത്തെ വാഴ്ത്തി പാടുന്നത്. അമേരിക്കൻ സർക്കാരിന്‍റെയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും ഡബിൾ ഏജന്‍റ് ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാത്ത കാലത്തോളം ഭീകരാക്രമണ കേസിലെ അന്വേഷണം പാതിവഴിയിൽ മുടങ്ങുമെന്നതിൽ സംശയമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here