വിജയവാഡയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ മാസ്റ്റേഴ്സ്

വിജയവാഡയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ.), ആര്‍ക്കിടെക്ചര്‍, പ്ലാനിങ് ആന്‍ഡ് ഡിസൈന്‍ മേഖലകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

• ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ സസ്റ്റെയിനബിള്‍ ആര്‍ക്കിടെക്ചര്‍, ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ചര്‍, ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ എന്നീ മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രോഗ്രാമുകള്‍ക്ക് ബി.ആര്‍ക്ക്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

• മാസ്റ്റര്‍ ഓഫ് ബില്‍ഡിങ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക്, ബി.ആര്‍ക്ക്., ബി.ഇ./ബി.ടെക്. (സിവില്‍/ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി/കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ്/കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റ്) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

• മാസ്റ്റര്‍ ഓഫ് അര്‍ബന്‍ ഡിസൈന്‍: ബി.ആര്‍ക്ക്. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

• മാസ്റ്റര്‍ ഓഫ് ഡിസൈന്‍: ഇവയില്‍ ഒരു യോഗ്യത വേണം (i) ബി.ആര്‍ക്ക്. (അഞ്ച് വര്‍ഷം)/തത്തുല്യം (ii) എന്‍ജിനിയറിങ്/പ്ലാനിങ് (നാല് വര്‍ഷം) ബാച്ച്ലര്‍ ഡിഗ്രി/തത്തുല്യം, സാധുവായ സീഡ് സ്‌കോര്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (iii) ഫൈന്‍ ആര്‍ട്സ് ബാച്ച്ലര്‍ ബിരുദം (മൂന്നു വര്‍ഷം)/തത്തുല്യം, സാധുവായ സീഡ് സ്‌കോര്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം (iv) ഡിസൈന്‍ ബാച്ച്ലര്‍ ബിരുദം (മൂന്നു വര്‍ഷം)/തത്തുല്യം, സാധുവായ സീഡ് സ്‌കോര്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം

ALSO READ:നല്ല കിടുക്കാച്ചി രുചിയില്‍ ഇഫ്താര്‍ സ്‌പെഷ്യല്‍ ഇറാനി പോള തയാറാക്കാം

• പ്ലാനിങ് വകുപ്പിലെ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍: എന്‍വയണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ്, അര്‍ബന്‍ ആന്‍ഡ് റീജണല്‍ പ്ലാനിങ്: പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ ബാച്ച്ലര്‍ ബിരുദം അല്ലെങ്കില്‍ ബി.ഇ. (സിവില്‍ എന്‍ജിനിയറിങ്) അല്ലെങ്കില്‍, ബി.ടെക്. സിവില്‍ എന്‍ജിനിയറിങ്/പ്ലാനിങ് അല്ലെങ്കില്‍ ജോഗ്രഫി, ഇക്കണോമിക്‌സ്, സോഷ്യോളജി മാസ്റ്റേഴ്സ് ബിരുദം.

• മാസ്റ്റര്‍ ഓഫ് പ്ലാനിങ് (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്): പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ ബാച്ച്ലര്‍ ബിരുദം അല്ലെങ്കില്‍ ബി.ഇ./ബി.ടെക്. സിവില്‍ എന്‍ജിനിയറിങ്/പ്ലാനിങ് അല്ലെങ്കില്‍ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച് മാസ്റ്റേഴ്സ് ബിരുദം.

എല്ലാ പ്രോഗ്രാമുകള്‍ക്കും അപേക്ഷകര്‍ക്ക് 60 ശതമാനം മാര്‍ക്ക്/6.5 സി.ജി.പി.എ. (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്/6.0 സി.ജി.പി.എ.) യോഗ്യതാപരീക്ഷയില്‍ ഉണ്ടായിരിക്കണം.

പ്രവേശന പ്രക്രിയയില്‍ രണ്ടുഘട്ടങ്ങള്‍ ഉണ്ടാകും. ആദ്യഘട്ടം ക്വാളിഫൈയിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ആണ്.

യോഗ്യത നേടുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഇന്റര്‍വ്യൂ (വെയ്റ്റേജ്-60), സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ് (10), പോര്‍ട്ട്ഫോളിയോ ഓഫ് അക്കാദമിക്/പ്രൊഫഷണല്‍ വര്‍ക്‌സ് (30) എന്നിവയുടെ വിലയിരുത്തല്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ നേടുന്ന മാര്‍ക്ക് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.

വിശദ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.spav.ac.in/spavadmissions.html -ല്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 12-ന് വൈകീട്ട് അഞ്ചിനകം ‘രജിസ്ട്രാര്‍, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ വിജയവാഡ, സര്‍വേ നമ്പര്‍ 4/4, ഐ.ടി.ഐ. റോഡ്, വിജയവാഡ, ആന്ധ്രപ്രദേശ് – 520008’ എന്ന വിലാസത്തില്‍ തപാല്‍/കൂറിയര്‍ വഴി ലഭിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here