പതിരാണ ഔട്ട്! ഐപിഎൽ തുടങ്ങും മുമ്പേ കൊൽക്കത്തയ്ക്ക് വലിയ ഷോക്ക്

pathirana ipl

യുവ ശ്രീലങ്കൻ പേസ് ബൗളർ മതീഷ പതിരാണയ്ക്ക് ഐപിഎല്ലിൽ സീസണിലെ തുടക്ക മത്സരങ്ങൾ നഷ്ടമാകുമെന്ന് അറിയിച്ചു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.പരിശീലകൻ അഭിഷേക് നായരാണ് വാർത്ത സ്ഥിരീകരിച്ചത്. ഐപിഎല്ലിൽ ഭാഗമാകുന്ന തങ്ങളുടെ താരങ്ങൾക്കായി ശ്രീലങ്ക അടുത്ത ആഴ്ച ഫിറ്റ്നസ് ടെസ്റ്റ് നടത്തനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.18 കോടി രൂപ കൊടുത്ത് ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും സ്വന്തമാക്കിയ താരത്തിന്റെ പരിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയാണ്.

നേരത്തെ കാലിലെ പേശിക്ക് പരിക്കേറ്റ യുവതാരത്തിന് സ്വന്തം നാട്ടിൽ നടന്ന ടി 20 ലോകകപ്പ് നഷ്ടമായിരുന്നു. അന്താരാഷ്ട്ര മത്സരത്തിനിടെ ലഭിച്ച ഈ പരിക്ക് പൂർണമായും ഭേദമാകുന്നതുവരെ വിശ്രമവും പ്രത്യേക പരിശീലനവും തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുകയാണ്. നിലവിൽ പരിക്കിനെ തുടർന്നുള്ള പുനരധിവാസ പ്രക്രിയയുടെ ഭാഗമായി തുടരുന്നതിനാൽ ഏപ്രിൽ മധ്യത്തോടെ മാത്രമേ അദ്ദേഹത്തിന് കൊൽക്കത്ത ടീമിനൊപ്പം ചേരാൻ പറ്റുകയുള്ളു.

Also Read: 2027 ഏകദിന ലോകകപ്പിന് ഇന്ത്യയുടെ സാധ്യതാപട്ടിക: ബിസിസിഐ തീരുമാനിച്ചോ?”

ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ശ്രീലങ്ക താരം, ലസിത് മലിംഗയെ അനുസ്മരിപ്പിക്കുന്ന തന്റെ “സ്ലിങിങ്” ആക്ഷന്റെ പേരിലും പ്രശസ്തനാണ്. നേരത്തെ തന്നെ പരിക്ക് മൂലം യുവ ഇന്ത്യൻ പേസർ ഹർഷിത് റാണയെ നഷ്‌ടമായ ടീമിന് എതിർ ടീമിലെ ബാറ്റർമാരെ നിയന്ത്രിക്കുക വലിയ പ്രയാസം തന്നെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News