മാത്യു കുഴൽനാ‍ടൻ്റെ വാദങ്ങൾ തകർന്നു; തോട്ടപ്പിള്ളി സ്പിൽവേയിലും കരിമണലിലും കരാറില്ലെന്ന് മേരിമാതാ കമ്പനി, നിയമസഭാ രേഖകളും പുറത്ത്

mathew kuzhalnadan

തോട്ടപ്പിള്ളി സ്പിൽവേയിലും കരിമണലിലും കരാറില്ലെന്ന് മേരീമാതാ കമ്പനി. ഇതോടെ മാത്യു കുഴൽ നാടൻ്റെ ആരോപണങ്ങളെല്ലാം അപ്പാടെ പൊളിഞ്ഞിരിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടെയാണ് മേരീമാതാ കമ്പനി കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ സ്പിൽവേ വിഷയം ചർച്ചയായ നിമയസഭാ രേഖകളും പുറത്തു വന്നു. പ്രളയത്തിന് മുന്നേ തന്നെ ഷട്ടറുകൾ തുറന്നതായും നിയമസഭാ രേഖകളിൽ ഉണ്ട്.

Also read: കോൺഗ്രസ് നേതാവിനെ പാർട്ടിയിലെ നേതാക്കൾ സംഘമായി മർദ്ദിച്ചു, കൊലപ്പെടുത്തുമെന്നും ഭീഷണി; പരാതി നൽകി കോഴിക്കോട് നടുവണ്ണൂർ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി

പ്രളയസമയത്ത് കമ്പനിക്ക് കരാറുണ്ടെന്ന തരത്തിലാണ് ആരോപണം ഉയർന്ന് വന്നത്. മാത്യു കുഴൽനാടൻ്റെ കരാറുണ്ടെന്ന ആരോപണവും മറ്റ് വ്യാജ ആരോപണങ്ങളുമെല്ലാം ഇതോടെ തകർന്നടിഞ്ഞിരിക്കകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രളയം മനുഷ്യ നിർമിതമാണെന്നുൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങളാണ് അടിച്ചിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News