എംഎല്‍എ സ്ഥാനത്തിരിക്കാന്‍ മാത്യു കുഴല്‍ നാടന്‍ യോഗ്യനല്ല; സി എന്‍ മോഹനന്‍

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കള്ളസത്യവാങ്മൂലം നല്‍കിയ മാത്യു കുഴല്‍ നാടന്‍, എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. മാത്യു കുഴല്‍നാടന്റെ മൂവാറ്റുപുഴയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിഎന്‍ മോഹനന്‍.മാത്യു കുഴല്‍നാടന്റെ ബിനാമി തട്ടിപ്പും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Also Read: ജന്മി-ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ചട്ടമ്പി സ്വാമികള്‍ ജനങ്ങളിലേക്ക് അറിവിന്റെ പ്രകാശം ചൊരിഞ്ഞു; മുഖ്യമന്ത്രി

സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. എം എല്‍ എ ഓഫീസിനു മുന്നില്‍ വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.മാത്യു കുഴല്‍നാടന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് എങ്ങനെയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് സി എന്‍ മോഹനന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കള്ളസത്യവാങ്മൂലം നല്‍കിയ മാത്യു കുഴല്‍ നാടന്‍, എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: അജിത് പവാര്‍ എന്‍സിപിയുടെ നേതാവാണ്; ശരത് പവാര്‍

മാത്യുകുഴല്‍ നാടന്‍ എം എല്‍ എ. ഇടുക്കി ചിന്നക്കനാലില്‍ ഭൂമിയും ആഡംബര റിസോര്‍ട്ടും വാങ്ങിയതിലൂടെ രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ലക്ഷങ്ങളുടെ നികുതി വെട്ടിച്ചുവെന്ന് സി എന്‍ മോഹനന്‍ നേരത്തെ തെളിവുകള്‍ നിരത്തി ആരോപിച്ചിരുന്നു.കൂടാതെ കുഴല്‍നാടന്‍, തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍,വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യത്തിലാണ് മാത്യു കുഴല്‍നാടന്റെ ബിനാമി തട്ടിപ്പും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News