നികുതി വെട്ടിപ്പ്: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സമഗ്രാന്വേഷണം വേണമെന്ന് സി എന്‍ മോഹനന്‍

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരായ നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കലൂരില്‍ നടത്തിയ വാര്‍ത്താ സമ്മേ‍ളനത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി.

ALSO READ: “92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപയ്ക്ക് വാങ്ങിയ ഭൂമിയിലാണ് താമസിക്കുന്നത്”: ജെയ്ക് സി തോമസ്

ചിന്നക്കനാലിലെ സ്ഥലം 1 കോടി 92 ലക്ഷം രൂപയ്ക്ക് രാജകുമാരി സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടി രൂപയുടെ ഭൂമി കൈവശമുണ്ടെന്ന് വ്യക്തമാക്കി.
പകുതി ഷെയറിനാണ് 3.5 കോടി എന്ന് പറഞ്ഞിരിക്കുന്നതെന്നും  അപ്പോൾ യഥാർത്ഥ വില 7 കോടിയോളം വരുമെന്നും സിഎന്‍ മോഹനന്‍ മാധ്യമങ്ങ‍‍ളോട് പറഞ്ഞു.

ALSO READ: പുതുപ്പള്ളിയില്‍ വേനല്‍കാലത്ത് കുടിവെള്ളം എത്തിക്കുന്ന ജെയ്ക് സി തോമസ്: പ‍ഴയ ചിത്രം വൈറലാകുന്നു

ആധാരത്തിലും തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ട്. വലിയ നികുതി വെട്ടിപ്പ് നടന്നു. സമഗ്ര അന്വേഷണം നടത്തണം. ശരിയായ മാർഗ്ഗത്തിലൂടെ അല്ലാതെ വരുന്ന പണം വെളുപ്പിച്ചു. ഏത് ഏജൻസി വേണം എന്ന് സർക്കാർ തീരുമാനിക്കേണ്ടത്. നിലവിൽ സർക്കാരിനും  വിജിലൻസിനും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News