മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു, പാർപ്പിട ആവശ്യത്തിനുള്ള അനുമതിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം

മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു. പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയാണ് എംഎൽഎ ചട്ടം ലംഘിച്ചത്.

പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കിമാറ്റിയാണ് മാത്യു കുഴൽ നാടൻ ഭൂപതിവ് ചട്ടം ലംഘിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാനായി നൽകിയ അനുമതി ഉപയോഗിച്ചാണ് മാത്യു കുഴൽ നാടൻ ഈ കെട്ടിടം റിസോർട്ടാക്കി മാറ്റിയത്. കുഴൽ നാടൻ പ്ലോട്ട് വാങ്ങുമ്പോഴുള്ള അൽഫോൺസ് കപ്പിത്താൻ എന്ന പേര് അടുത്തിടെ എറ്റേണോ കപ്പിത്താൻസ് ഡേൽ എന്നാക്കി മാറ്റി.

ALSO READ: വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്

നിലവിൽ റിസോർട്ട് പ്രവർത്തികുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള മുറിക്ക് 5000 മുതൽ 15000 വരെയാണ് വാടക ഈടാക്കുന്നത്. റിസോർട്ട് ആയിട്ടല്ല കെട്ടിടം പണിതതെന്ന് കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. വീട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് അനുമതി വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ: വൈദ്യുതി പ്രതിസന്ധി: നിരക്ക്‌ വർധന, പവർകട്ട്, ലോഡ്‌ ഷെഡ്ഡിങ്ങ് എന്നിവ വേണ്ടതില്ലെന്ന് തീരുമാനം

1964-ലെ ഭൂപതിവ് ചട്ടപ്രകാരം എൽ.എ. പട്ടയമാണെന്നും മാത്യു കുഴൽ നാടൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൽ എ പട്ടയം ലഭിച്ച ഭൂമി വീട് നിർമ്മിക്കാനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്. എം എൽ എ പദവി ദുരുപയോഗം ചെയ്താണ് മാത്യുകുഴൽ നാടൻ ഇത്തരത്തിൽ ഗുരുതരമായ ക്രമക്കേട് നടത്തിയത് എന്നാൽ അതീവ ഗൗരവതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News