മാത്യു കുഴൽനാടൻ്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ

അനധികൃത റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്യുകുഴൽ നാടൻ്റെ വാറങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വകാര്യ ഗസ്റ്റ് ഹൗസ് ആയാണ് വിവാദഭൂമിയിലെ കെട്ടിടം പ്രവർത്തിക്കുന്നത് എന്നായിരുന്നു കുഴൽ നാടൻ്റെ ആദ്യ വാദം. എന്നാൽ ചിന്നക്കനാൽ പഞ്ചായത്ത്  കുഴൽനാടന് റിസോർട്ട്   നടത്തിപ്പിനുള്ള ലൈസൻസിൻ്റെ വിവരങ്ങൾ പുറത്ത് വന്നതോടെ ആ വാദം പൊളിഞ്ഞു. എം.എൽഎ പദവി ദുരുപയോഗം ചെയ്ത് പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ചാണ് കുഴൽ നാടൻ അന്ന് ലൈസൻസ് വാങ്ങിയാണ്.
എല്ലാ അനുമതിയോടും  കൂടിയാണ് റിസോർട്ട് പ്രവർത്തിക്കുന്നത് എന്നായിരുന്നു കുഴൽനാടൻ കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാൽ കഴിഞ്ഞ അഞ്ച് മാസങ്ങളായി ലൈസൻസ് ഇല്ലാതെയാണ്  കപ്പിത്താൻ റിസോർട്ട് പ്രവർത്തിക്കുന്നത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് ചിന്നക്കനാൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. മാർച്ച് 31 നാണ് ലൈസൻസ് കാലാവധി കഴിഞ്ഞത്.ഇതോടെ  പൂർണ്ണമായും ക്രമവിരുദ്ധമായാണ് കുഴൽ നാടൻ്റെ റിസോർട്ട് നടത്തിപ്പെന്ന് വ്യക്തമായി.മാത്യു കുഴൽനാടൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിയാൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത് വരുമെന്നും സി.വി.വർഗീസ് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News