മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, അങ്ങനെയെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നീ കാര്യങ്ങളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല.

വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേക്ക് ഒരുങ്ങിയത്. റോഡിനായി സ്ഥലം വിട്ടു നിൽകിയപ്പോൾ,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

അതേസമയം കുഴൽനാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്.

also read:ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സ് കുറ്റക്കാരി

അതേസമയം, മാത്യു കു‍ഴല്‍നാടന്‍ എം എല്‍ എയുടെ ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും അന്വേഷിക്കുക എം എല്‍ എ സ്ഥാനം മാത്യു കു‍ഴല്‍നാടന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിയിച്ചുകൊണ്ട് കു‍ഴല്‍നാടന്‍റെ മൂവാറ്റുപു‍ഴയിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി. ഇരുന്നോറോളം പ്രവര്‍ത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാത്യുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവരികയായിരുന്നു. ആരോപണങ്ങള്‍ക്ക് പുറകെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജിലന്‍സിന്‍റെ നിര്‍ദേശ പ്രകാരം എം എല്‍ എയുടെ കോതമംഗലത്തെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്‍റെ അളക്കല്‍ നടപടി പുരോഗമിക്കുകയാണ്.

also read:തൃശ്ശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ മറ്റ് ജോലികൾ പാടില്ലെന്നാണ് നിയമം. എന്നാൽ കുഴൽ നാടൻ റിസോർട്ട് നടത്തിപ്പും അഭിഭാഷക വൃത്തിയും ഒരേ സമയം ചെയ്തു. ഇത് അഡ്വക്കറ്റ് ആക്ടിന്‍റെ നഗ്നമായ ലംഘനമാണ്.അഭിഭാഷക വൃത്തി ചെയ്യുന്നതിനു‍‍ള്ള ഉടമ്പടി ആയ സന്നദ് സസ്പെന്‍റ് ചെയ്ത് വേറെ ജോലി ചെയ്യാം എന്നിരിക്കെയാണ് അഡ്വക്കറ്റ് ആക്ട് ലംഘിച്ചുള്ള കു‍ഴല്‍ നാടന്‍റെ ബിസിനസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here