ജെഡിഎസ് ആയിത്തന്നെ കേരള ഘടകം തുടരും, ബിജെപിയോടൊപ്പം പോകില്ലെന്ന് മാത്യു ടി തോമസ്

പുതിയ പാര്‍ട്ടി രൂപീകരണമില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍ എസ് കേരള ഘടകം. ചിഹ്നം അയോഗ്യത പ്രശ്‌നമായാല്‍ അതു മറികടക്കാനുള്ള നിയമ സാധ്യത തേടാനുമാണ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

Also Read : രാജസ്ഥാനില്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് ഏഴ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ദേശീയ നേതൃത്വം, ബി ജെ പി സഖ്യത്തിലേര്‍പ്പെട്ടതോടെ ജനതാദള്‍ എസ്സില്‍ ഉടലെടുത്ത പ്രതിസന്ധി തന്നെയായിരുന്നു സംസ്ഥാന നേതൃയോഗത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. പാര്‍ട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല, ഒരിക്കല്‍ കൂടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് ഇതാവര്‍ത്തിച്ചു. ഒപ്പം ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള അംഗീകൃത ദേശീയ പാര്‍ട്ടിയല്ലെന്നും എം എല്‍ എ മാത്യു ടി തോമസ് പറഞ്ഞു.

Also Read : വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

നിലവില്‍ പ്രശ്‌ന പരിഹാരത്തിനായി മറ്റു സംസ്ഥാങ്ങളെ നേതാക്കളുമായി ചര്‍ച്ച തുടരുന്നുവെന്നും ജെഡിഎസ് നേതൃത്വം വ്യക്തമാക്കി. ചിഹ്നം അയോഗ്യത പ്രശ്‌നം ആയാല്‍ അതു മറികടക്കാന്‍ ഉള്ള സാധ്യത തേടുമെന്നും നേതൃത്വം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News