85-ാം വയസിൽ ജീവിത പങ്കാളിയെ തേടിയിറങ്ങി; പക്ഷെ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് വയോധികൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല!! നഷ്ടമായത് 11 ലക്ഷം രൂപ

85-ാം വയസിൽ ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയ വയോധികന് കിട്ടിയത് എട്ടിന്റെ പണി. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്.

ഇതിലൂടെ ഇദ്ദേഹത്തിന് 11 ലക്ഷം രൂപയാണ് നഷ്ടമായത്. പ്രാദേശിക പത്രത്തിൽ കണ്ട പരസ്യത്തിൽ ആകൃഷ്ടനായാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്. ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് പതിനൊന്ന് വര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുകയാണ് ഇദ്ദേഹം.

ALSO READ: യു പിയിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു; ക്രൂരത ഒരു കോടി രൂപ ആവശ്യപ്പെട്ട്

മാട്രിമോണി രജിസ്ട്രേഷന്റെ പേരിലാണ് ആദ്യമായി തട്ടിപ്പ് തുടങ്ങിയത്. ശേഷം പെൺകുട്ടിയുടെ വിവരങ്ങൾ കൈമാറുകയും വയോധികൻ ഫോണിൽ പെൺകുട്ടിയെ വിളിച്ച് ബന്ധപ്പെടുകയുമായിരുന്നു. വളരെ പെട്ടെന്ന് ഇദ്ദേഹത്തിന്റെ വിശ്വാസം പെൺകുട്ടിയെ മുൻനിർത്തി തട്ടിപ്പു നടത്തിയവർ നേടിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തി ഇയാളിൽ നിന്ന് പെൺകുട്ടി പലയാവർത്തി പണം വാങ്ങുകയും ചെയ്തു. സാമ്പത്തീക മായി ബുദ്ധിമുട്ടിലാണ് എന്ന്പറഞ്ഞായിരുന്നു വയോധികന്റെ കയ്യിൽ നിന്ന് പണം തട്ടിയത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോൾ യുവതി പല തവണയായി ഒഴിഞ്ഞുമാറുകയായിരുന്നു. മാത്രമല്ല പിന്നീട് യുവതി കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിൽ സംശയം തോന്നിയാണ് വയോധികൻ പോലീസിൽ പരാതി കൊടുക്കുന്നത്. ഇതിന് ശേഷമാണ് താൻ വലിയ തട്ടിപ്പിന് ഇരയായത് എന്ന് ഇദ്ദേഹം മനസിലാക്കുന്നത്.

ALSO READ : ഓഫീസിൽ കയറി ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ക്രൂരമായി മർദിക്കുന്ന ഭാര്യ; സിസിടിവി ദൃശങ്ങൾ പുറത്ത്

ഏപ്രില്‍ 18നും ജൂണ്‍ 6നും ഇടയിലാണ് സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 319(2), 318(4), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട് എന്നിവ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News