
തോളിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഇന്ത്യയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി പുറത്തായി. ന്യൂസിലന്‍ഡ് ഇലവനില്‍ ഹെന്റിക്ക് പകരക്കാരനായി നഥാന്‍ സ്മിത്ത് ഉള്‍പ്പെട്ടു. മാര്‍ച്ച് 5ന് ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിഫൈനലിലാണ് ഹെന്റിക്ക് പരുക്കേറ്റത്.
വെള്ളിയാഴ്ചയാണ് ഹെന്റിക്ക് പരുക്കേറ്റ റിപ്പോര്‍ട്ടുണ്ടായത്. ന്യൂസിലന്‍ഡ് പരിശീലകനായ ഗാരി സ്റ്റെഡ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സ്‌കാന്‍ ചെയ്തിട്ടുണ്ട്, ഈ മത്സരത്തില്‍ കളിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കും. എന്നാല്‍ ഈ ഘട്ടത്തില്‍ ഒന്നും പറയാനാകില്ല എന്ന് സ്റ്റെഡ് പറഞ്ഞിരുന്നു. അതോടെ, അഭ്യൂഹം ശക്തമായി.
Read Also: ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ; കിവികൾക്ക് മൂന്നുവിക്കറ്റ് നഷ്ടം
മത്സരത്തിന്റെ തലേന്ന് ന്യൂസിലന്‍ഡ് പരിശീലന സെഷനുകളില്‍ ഹെന്റി ബൗള്‍ ചെയ്യുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേടിയ ആളാണ് ഹെന്റി. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് തോളിന് പരുക്കേറ്റത്. മത്സരത്തിന്റെ അവസാനത്തില്‍ അദ്ദേഹം മൈതാനം വിട്ടെങ്കിലും മടങ്ങിയെത്തി. തിരിച്ചെത്തിയ ശേഷം ഫീല്‍ഡില്‍ ഡൈവ് ചെയ്യുന്നതും കാണാമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here