മൗലാന ആസാദിനെയും ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കലുകള്‍ തുടരുന്നു. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബുള്‍ കലാം ആസാദിനേയുമാണ് ഇക്കുറി ഒഴിവാക്കിയിരിക്കുന്നത്. പഴയ എന്‍സിഇആര്‍ടി ഭരണഘടനാ നിര്‍മ്മാണ സമിതിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത് നിന്നാണ് ആസാദിനെ ഒഴിവാക്കിയിരിക്കുന്നത്.

ഇതാദ്യമായല്ല ആസാദിന്റെ പേര് ഒഴുവാക്കുന്നത് എന്ന് ചരിത്രകാരന്‍ എസ്.ഇര്‍ഫാന്‍ ഹബീബ് ചൂണ്ടക്കാടി. 2009ല്‍ രൂപീകരിച്ച മൗലാന ആസാദ് ഫെല്ലോഷിപ്പ് കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബുദ്ധമതം, ക്രൈസ്തവ മതം, ജയിനര്‍, ഇസ്ലാം മതി, പാഴ്സി, സിഖ് എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു ഫെല്ലോഷിപ്പ്.

14 വയസ് വരെയുള്ള കുട്ടികള്‍ക്ക് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തണമെന്ന വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവന്ന വ്യക്തിയാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാന ആസാദ്. ജാമിയ മിലിയ ഇസ്ലാമിയ, നിരവധി ഐഐടികള്‍, ഐഐഎസ്, സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടക്ചര്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് മൗലാന ആസാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here