
ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി പെസഹാ വ്യാഴം ആചരിച്ചു. തലസ്ഥാനത്തും വിവിധ ദേവാലയങ്ങളിൽ ശ്രുഷയും പ്രത്യേക പ്രാർത്ഥനകളും നടന്നു. യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരും ഒത്ത് അന്ത്യ അത്താഴം കഴിച്ചതിൻ്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികൾ പ്രസഹ വ്യാഴം ആചരിക്കുന്നത്.
വിനയത്തിന്റെയും സേവനത്തിന്റെയും വലിയ മാതൃക കാണിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്ന് നടന്നത്. തലസ്ഥാനത്ത് വിവിധ ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് ഒരുമിച്ചു കൂടിയത്. തിരുവനന്തപുരം പട്ടം സെൻമേരിസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്രിസ്തുവിൻറെ കുരിശുമരണം അനുസ്മരിപ്പിച്ച് നാളെയാണ് ദുഃഖവെള്ളി. പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി വിശ്വാസികൾ നാളെ പള്ളികളിൽ ഒത്തുചേരും. വലിയ നോമ്പിനും പ്രാർത്ഥനകൾക്കും ശേഷം ഉയർത്തെഴുന്നേൽപ്പിന്റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആചരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


