യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാവ്യാ‍ഴം

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാദിനം ആചരിക്കുന്നു. ഏവരും സഭയോടു ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണമെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഐക്യ മനോഭാവത്തോടെ ഒരുമിച്ചു മുന്നോട്ടു പോകാനാകണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ ദിനാ സന്ദേശത്തില്‍ പറഞ്ഞു.

കുരിശു മരണത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്കായി ഒരുക്കിയ അന്ത്യത്താഴത്തിന്റെയും വിശുദ്ധ കുര്‍ ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മകളിലാണ് ക്രൈസ്തവര്‍. ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി ക്രിസ്തു ലോകത്തിന് നല്‍കിയ വലിയ സന്ദേശത്തിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ നടന്നു.

കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പെസഹായുടെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. ഏവരും സഭയോടു ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണമെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഐക്യ മനോഭാവത്തോടെ ഒരുമിച്ചു മുന്നോട്ടു പോകാനാകണമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സെന്റ് ഫ്രാന്‍സിസ് അസീസ്സി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കോതമംഗലം പള്ളിയിലും പെസഹാദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പീഡാനുഭവ വാരത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്കും നിരവധി വിശ്വാസികളാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News