
കേരള യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ മവാസോ 2025ന് തുടക്കമായി. സമര പാരമ്പര്യമുള്ള ഡിവൈഎഫ്‌ഐയുടെ വേറിട്ട കാഴ്ചയാണ് മവാസേeയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തുണ്ടായ വളര്‍ച്ചയെ കുറിച്ച് ശശി തരൂര്‍ പരാമര്‍ശിച്ചപ്പോള്‍ അതിലെ വസ്തുത പറയാതെ അതിനെ വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു യുവജന സംഘടന യുവാക്കള്‍ക്ക് വേണ്ടിയുള്ള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പുത്തന്‍ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനും, സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും മവാസോ2025 ലൂടെ സാധിക്കും. ഡിവൈഎഫ്‌ഐയുടെ ഈ ഉദ്യമം വേട്ടിറതാണെന്നും എന്നാല്‍ ഇതിനെതിരായ പ്രചാരണത്തിനാണ് ചിലര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മുഖ്യമന്ത്രി മവാസോ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.
2021നു 23നു ഇടയില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഉണ്ടായ കേരളത്തിന്റെ വളര്‍ച്ച 254ശതമാനമാണ്. ഈ മാറ്റത്തെ കുറിച്ച് ശശി തരൂര്‍ ലേഖനമെഴുതിയതും അതിന് പിന്നാലെ ഉണ്ടായ പുകിലും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കേരളത്തില്‍ ഉണ്ടായ മാറ്റം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കൃത്യമായ ദിശാബോധവും പ്രവര്‍ത്തനവുമാണ് അത് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ 25 ഓളം സെഷനുകളാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here