കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

Temperatures rise

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നും (04/05/2025) നാളെയും (05/05/2025) പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 39°C വരെയും തൃശൂർ, കണ്ണൂർ ജില്ലകളിൽ 38°C വരെയും മലപ്പുറം, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ‘ആരോഗ്യപ്രശ്നങ്ങൾ ഇല്ല, അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല’: സുധാകരൻ

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും (04/05/2025) നാളെയും (05/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ALSO READ: ‘കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുന്നു’; മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News