മരണമാസ്, ഗുഡ് ബാഡ് അ​ഗ്ലി: മെയിൽ ഇനി ഓടിടിയിൽ എത്താൻ പോകുന്നത് കിടിലൻ പടങ്ങൾ

May OTT

മെയ് മാസത്തിലെ ആദ്യ വാരത്തിലെ ഓടിടി റിലീസുകൾ കഴിഞ്ഞു. ബ്രോമാൻസ്,വീര ധീര സൂരൻ, ED എക്‌സ്‌ട്രാ ഡീസന്റ് തുടങ്ങിയ പടങ്ങളാണ് ആദ്യ ആഴ്ച ഓടിടിയിലെത്തിയത്. ഇനി മെയിൽ എത്താൻ പോകുന്നത് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച വെച്ച, ഓടിടിയിലെത്താൻ വേണ്ടി കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

മരണമാസ്
മലയാളികളുടെ പ്രിയ താരം ബേസിൽ ജോസഫിന്റെ മരണമാസ് ഓടിടിയിലെത്തുന്നു. വിഷു റിലീസായി എത്തിയ ചിത്രത്തിന്റെ ഓടിടി റിലീസ് എത്തുന്ന വിവരം പങ്കുവെച്ചത് ചിത്രത്തിന്റെ നിർമാതാവായ നടൻ ടൊവിനോ തോമസാണ്. മെയ് 15നാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ് ചെയ്യാൻ ആരംഭിക്കുക. സോണിലിവിലാണ് ചിത്രം റിലീസ് ചെയ്യുക. നടന്‍ സിജു സണ്ണിയുടെ തിരക്കഥയില്‍ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഗുഡ് ബാഡ് അ​ഗ്ലി
അജിത്തിനെ നായകനായി എത്തിയ ഗുഡ് ബാഡ് അ​ഗ്ലി ബോക്സോഫിൽ മികച്ച വിജയം കുറിച്ച സിനിമയാണ്. ഏപ്രിൽ 10 ന് തിയേറ്ററിലെത്തിയ ചിത്രം മെയ് 8ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് അജിത്ത് എത്തിയത്. അജിത്, തൃഷ കൃഷ്ണൻ എന്നിവർക്കൊപ്പം ജാക്കി ഷ്രോഫ്, അർജുൻ ദാസ്, പ്രഭു, പ്രസന്ന, യോഗി ബാബു, സുനിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Good Bad Ugly Ott

ഹണ്ട്
2024 ൽ പുറത്തിറങ്ങിയ ചിത്രമായ ഹണ്ടും ഈ മാസം ഓടിടിയിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവനയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 23 ന് മനോരമാമാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്.

ബ്രോമാൻസ്, ED എക്‌സ്‌ട്രാ ഡീസന്റ്, ഔസേപ്പിന്റെ ഒസ്യത്ത്, സമാറ, ആം ആഹ്, വീര ധീര സൂരൻ എന്നീ ചിത്രങ്ങളാണ് ഇതുവരെ മെയ് മാസത്തിൽ ഓടിടി റിലീസ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News