
ലക്നോ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ് ഐ പി എല്ലിന്റെ ആദ്യ പകുതിയില്‍ നിന്ന് പുറത്താകും. നടുവിനേറ്റ പരുക്കില്‍ നിന്ന് മായങ്ക് സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. പരുക്കില്‍ നിന്ന് തിരിച്ചുവരുന്ന അദ്ദേഹം ബെംഗളൂരുവിലെ ബി സി സി ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്.
മായങ്കിന്റെ തിരിച്ചുവരവിന് ബി സി സി ഐ ഇതുവരെ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍, ബൗളിങ് വര്‍ക്ക് ലോഡ് വര്‍ധിപ്പിക്കുന്നതിനൊപ്പം എല്ലാ ഫിറ്റ്നസ് മാനദണ്ഡങ്ങളും പാലിച്ചാല്‍, ഐ പി എല്ലിന്റെ അവസാന പകുതിയില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും.
Read Also: ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യന്മാര്‍ക്ക് ഇത്തവണ ബസ് പരേഡില്ല! കാരണമിതാണ്!
ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മായങ്ക് ഇല്ലാതിരിക്കുന്നത് എല്‍ എസ്ജിക്ക് തിരിച്ചടിയാണ്. മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ 11 കോടി രൂപയ്ക്ക് ലക്നോ നിലനിര്‍ത്തിയിരുന്നു. 2024 സീസണിന് മുമ്പ് 20 ലക്ഷം രൂപയ്ക്ക് ആണ് ലക്നോ ഇദ്ദേഹത്തെ വാങ്ങിയത്. മാത്രമല്ല അദ്ദേഹം അണ്‍ക്യാപ്പ്ഡ് താരം കൂടിയായിരുന്നു ഇത്. മികച്ച വേഗതയില്‍ പന്തെറിയാനുള്ള കഴിവ്, തുടര്‍ച്ചയായി മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത എന്നിവ കാരണമാണ് മായങ്കിന് ഇത്രയും വലിയ തുക ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here