അഹമ്മദാബാദ് വിമാനദുരന്തം; പൈലറ്റിന്റെ മെയ്‌ഡേ കോള്‍ വന്നു, പിന്നെ പ്രതികരണമില്ല… പിറകേ തകര്‍ന്നുവീണു

അഹമ്മദാബാദ് വിമാനദുരന്തം സംഭവിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൈലറ്റുമാര്‍ നല്‍കുന്ന മെയ്‌ഡേ സന്ദേശം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെയാണ് മെയ്‌ഡേ സന്ദേശം വന്നത്. റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴിയാണ് ജീവഹാനി ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന സന്ദേശം ബന്ധപ്പെട്ട അധികൃതര്‍ക്ക് ലഭിച്ചത്.

ALSO READ: എവിടെ നിന്ന് കൊടുക്കും? ആര് കൊടുക്കും? ക്ഷേമപെൻഷൻ സർക്കാരിന് ബാധ്യതയെന്ന് ഉമ്മൻചാണ്ടി

റണ്‍വേ 23യില്‍ നിന്നും 1.39ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. മെയ്‌ഡേ സന്ദേശം ലഭിച്ചതിന് പിന്നാലെ ഒരു പ്രതികരണവും എയര്‍ക്രാഫ്റ്റില്‍ നിന്നുമുണ്ടായില്ല. ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ അവസാന സിഗ്നല്‍ ലഭിച്ചത്.

ALSO READ: ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു; സമസ്ത നേതാവിന്റെ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

മെയ്‌ഡേ സന്ദേശത്തിന് ശേഷം വിമാനം മേഘാനി നഗറിലെ കെട്ടിടങ്ങളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിമാനങ്ങളും കപ്പലുകളും ദുരന്തത്തില്‍പ്പെടുമ്പോഴാണ് ഇത്തരത്തില്‍ ദുരന്ത സന്ദേശം പുറപ്പെടുവിക്കുന്നത്. മെ’ഡര്‍(എന്നെ സഹായിക്കൂ) എന്ന ഫ്രഞ്ച് ഫ്രേസില്‍ നിന്നാണ് മെയ്‌ഡേ എന്ന വാക്കുണ്ടാകുന്നത്. 1920കളിലാണ് ഇത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. മൂന്ന് തവണ മെഡേ എന്ന് പറയുന്നതാണ് സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News