‘കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ നോട്ടമിട്ടയാള്‍’: തലയുയര്‍ത്തി മനുഷ്യച്ചങ്ങലയില്‍ ടി വീണ, ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ 20 ലക്ഷം പേരാണ് പങ്കെടുത്തത്. കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ ഉള്‍പ്പെടെ കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കാന്‍ പ്രമുഖരായ വ്യക്തിത്വങ്ങളും മനുഷ്യച്ചങ്ങലയുടെ ഭാഗമായിരുന്നു.

ALSO READ: അയൺ ബോക്സുകൊണ്ട് തലക്കടിച്ച് കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി; പള്ളിമേടയിൽ കൊലപാതകം, വികാരിയടക്കം ഒളിവിൽ

കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും നിരന്തരം വേട്ടയാടുന്ന ഒരു വ്യക്തിയും തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി നിരവധി തവണ പല ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടും
കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ വീണയും രംഗത്തെത്തി. അമ്മ കമല വിജയനൊപ്പമാണ് വീണ മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ഇതിന്റെ ചിത്രം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍.

ആര്യയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സകല ഏജന്‍സികളും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി നോട്ടമിട്ടിട്ടുള്ള ഒരാള്‍ തെല്ലും കൂസാതെ നെഞ്ചൂക്കോടെ വന്ന് തലയുയര്‍ത്തി നിന്ന് പറയുന്നു…
‘എന്റെ നാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരായ പോരാട്ടത്തില്‍ ഞാനും കണ്ണിചേരുന്നു”
മനുഷ്യചങ്ങലയിലെ ഈ സ്ത്രീയുടെ ചിത്രം വിളിച്ചു പറയുന്ന സന്ദേശം
”മടിയില്‍ കനമുണ്ടെങ്കിലെ വഴിയില്‍ പേടി വേണ്ടു”…

ALSO READ: ഗാസയില്‍ കൊല്ലപ്പെട്ടത് 16,000 സ്ത്രീകള്‍; ഓരോ മണിക്കൂറും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here