ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ചതും വീട് വെക്കാന്‍ ഉയര്‍ന്ന തുക നല്‍കുന്നതും കേരളം: മന്ത്രി എം.ബി. രാജേഷ്

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍ ഭവന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് ലൈഫ് മിഷന്‍. ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച സംസ്ഥാനവും ഏറ്റവും കൂടുതല്‍ തുക വീട് വയ്ക്കാന്‍ നല്‍കുന്ന സംസ്ഥാനവും കേരളം തന്നെയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ പണികഴിപ്പിച്ച 20,073 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മൂന്നര ലക്ഷത്തോളം വീടുകള്‍ കേരളത്തില്‍ ലൈഫ് മിഷനിലൂടെ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്ന് വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി വീടുണ്ടായി എന്ന അഭിമാനബോധം ജനങ്ങളിലുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കെതിരെ വന്ന എതിര്‍പ്പ് കേരള സമൂഹം തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.നല്ലൊരു പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ അത് നാടും ജനങ്ങളും അംഗീകരിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളം എന്നും മുഖ്യമന്ത്രി പറഞ്ഞു.

20,073 വീടുകള്‍ വ്യാഴാഴ്ച നാടിന് സമര്‍പ്പിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.പദ്ധതിയുടെ ഭാഗമായി 2023 മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News