
എലപ്പുള്ളിയില്‍ സ്പിരിറ്റ് നിര്‍മാണശാലക്കുള്ള അനുമതിയില്‍ നിയസഭയില്‍ പ്രതിപക്ഷത്തെ പൊളിച്ചടുക്കി മന്ത്രി എം ബി രാജേഷ്. വ്യവസായി അടിസ്ഥാനത്തില്‍ കേരളത്തില്‍ സ്പിരിറ്റ് നിര്‍മിക്കുക എന്നത് സര്‍ക്കാരിന്റെ നയം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തന്നെ സ്പിരിറ്റ് കൊണ്ടുവരണമെന്ന് പ്രതിപക്ഷത്തിന് എന്തിനാണ് വാശിയെന്നും മന്ത്രി ചോദിച്ചു. എലപ്പുള്ളിയില്‍ സ്പിരിറ്റ് നിര്‍മ്മാണശാലക്കുള്ള അനുമതിയില്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്കാണ് മന്ത്രി എംബി രാജേഷിന്റെ മറുപടി. അയാസിസ് കമ്പനി ഒരിറ്റ് ഭൂഗര്‍ഭ ജലം എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തന്നെ സ്പിരിറ്റ് കൊണ്ടുവരണമെന്ന് പ്രതിപക്ഷത്തിന് എന്തിനാണ് വാശിയെന്നും മന്ത്രി ചോദിച്ചു.
എലപ്പുള്ളിയില്‍ നിര്‍മാണ കമ്പനിക്ക് പ്രാഥമിക അനുമതിയാണ് നല്‍കിയത്. കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ സുതാര്യമായി പരിശോധിച്ച് അനുമതി നല്‍കും. കര്‍ണാടകയില്‍ നിന്നുള്ള കമ്പനികള്‍ അപേക്ഷ നല്‍കിയാല്‍ അതും പരിഗണിക്കും. ഓയാസിസിന് പ്രാരംഭ അനുമതിയാണ് നല്‍കിയത്. രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ ഏതറ്റം വരെയും പോകുന്നുവെന്നതിന്റെ തെളിവായിരുന്നു നിയമസഭ വനിതാ സമ്മേളനവുമായി ബന്ധപ്പെട്ടു ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായി മരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടറി ആകുമെന്നും തനിക്ക് എക്‌സൈസ് വകുപ്പ് തന്നെ ലഭിക്കുമെന്നും ത്രികാലജ്ഞാനത്തോടെ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്പിരിറ്റ് ഇടപാടിനായി കവിത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

