‘തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിന് മാതൃക’: മന്ത്രി എം ബി രാജേഷ്

mb-rajesh psc reporting

പാലക്കാട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവയുടെ ഉദ്ഘാടനം നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്താഴ്ച തിരുവനന്തപുരത്ത് നിന്നും ഈ ട്രെയിനുകൾ കാണില്ല

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങള്‍ അറിയുക, അഭിപ്രായം പറയുക, പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിവശ്യമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തില്‍ സംഘടിപ്പിച്ച തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഭരണം പോയെങ്കിലെന്താ! പാര്‍ട്ടി തോറ്റെങ്കിലും നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി, വീഡിയോ വൈറല്‍

ചടങ്ങില്‍ തൃത്താല അഡീഷണല്‍ സിഡിപിഒ. എം.ഉഷ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം മനോമോഹനന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ് ഷെറിന തുടങ്ങിയവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News