
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് മണ്ഡലത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പറവൂർ മണ്ഡലത്തിലെ തന്റെ പഴയ അനുഭവങ്ങളിൽ നിന്നാണ് സതീശൻ ഇത്തരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു.കോൺഗ്രസ് നേതാക്കൾ സ്വന്തം മക്കളെയും സഹോദരങ്ങളെയും ബിജെപിക്ക് സംഭാവന ചെയ്യുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ALSO READ : കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; പത്ത് വർഷമായി നാട് സമാധാനപൂർണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപിയുമായി രാഷ്ട്രീയമായി ഒത്തുതീർപ്പ് നടത്തുന്നത് കോൺഗ്രസാണെന്നും, എന്നാൽ പാലക്കാട്ടെ ജനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായ വിധി എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

