‘ആഹാ… ലളിതം സുന്ദരം’… ഭാരത് ജോഡാ ബസിനെ പ്രകീര്‍ത്തിച്ച മനോരമയെ ട്രോളി മന്ത്രി എംബി രാജേഷ്

നവകേരള സദസുമായി ബന്ധപ്പെട്ട മന്ത്രിസഭാംഗങ്ങള്‍ക്ക് യാത്ര ചെയ്യാനായി സജ്ജീകരിച്ച നവകേരള ബസിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് നവകേരള സദസിന്റെ ആദ്യ ദിനം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

ALSO READ:  വമ്പന്‍ പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് – മൂലംപള്ളി, മൂലംപിള്ളി – മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ച രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ബസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസിനെതിരെ നടത്തിയ അഴിച്ചുവിട്ട ആരോപണങ്ങള്‍ മറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ബസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മനോരമ. ഈ ഇരട്ടത്താപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. ബസിന് മുകളിലേക്ക് ലിഫ്റ്റ്, മുകളില്‍ നിന്ന് രാഹുല്‍ പ്രസംഗിക്കും; ബസില്‍ കോണ്‍ഫറന്‍സ് റൂമൂം ശുചിമുറിയുംവരെ എന്നിങ്ങനെ എല്ലാ ‘മേന്മകളും’ ഉയര്‍ത്തിക്കാട്ടിയാണ് ബസിനെ പുകഴ്ത്തി പ്രചരണങ്ങള്‍.

ALSO READ:  വയനാട്‌ വാകേരിയിൽ കടുവയെ പിടികൂടുന്നതിനായി വീണ്ടും കൂട് സ്ഥാപിച്ചു

ബസിനു പിന്നില്‍ എട്ടുപേര്‍ക്ക് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂമുണ്ട്. യാത്രക്കിടെ ജനങ്ങളുമായി ഇവിടെ രാഹുലിന് ചര്‍ച്ച നടത്താം. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ പുറത്തുള്ളവര്‍ക്ക് തത്സമയം ഇത് കാണുകയും ചെയ്യാം.തെലങ്കാന രജിസ്‌ട്രേഷനുള്ള ഈ ബസാണ് ഇനിയുള്ള രണ്ടുമാസ കാലം രാഹുലിന്റെ വീട്. ഇതില്‍ സജ്ജമാക്കിയ കിടക്കയിലായിരിക്കും രാത്രി അദ്ദേഹത്തിന്റെ ഉറക്കമെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

ALSO READ:  വിമാനങ്ങള്‍ വൈകിയാല്‍ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം: നിര്‍ദേശവുമായി ഡിജിസിഎ

എന്തായാലും ന്യൂസിന് കാര്യമായ എഡിറ്റ് വേണ്ടി വന്നിട്ടുണ്ടാവില്ല, കഴിഞ്ഞ മാസം പടച്ച് വിട്ടതില്‍ പേരുമാത്രം മാറ്റി ഇറക്കിയതാ എന്നു തുടങ്ങി നിരവധി കമന്റുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News