
കേരള സര്‍വകലാശാലയുടെ എം ബി എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്യും. ഇതിനായി കേരള സർവകലാശാല വൈസ് ചാൻസലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിന് നിർദ്ദേശം നൽകി. അധ്യാപകനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ചാൻസലർ വി സിക്ക് നിർദ്ദേശം നൽകിയിരുന്നു. അധ്യാപകനോട് ഈ മാസം നാലിന് ഹിയറിങിന് ഹാജരാകാനും നിർദ്ദേശം. ഈ മാസം 7 നകം ഇതിൻറെ റിപ്പോർട്ട് സമർപ്പിക്കാൽ വൈസ് ചാൻസിലർ സർവകലാശാല രജിസ്ട്രാർ അടങ്ങുന്ന കമ്മിറ്റിയോട് നിർദ്ദേശിച്ചു.
അതേസമയം ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനം നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചതായി സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍ നായര്‍ അറിയിച്ചു. പരീക്ഷാ കമ്മിറ്റിയാണ് ഇന്ന് യോഗം ചേര്‍ന്നത് ഏപ്രില്‍ ഏഴിനാണ് പരീക്ഷ. അതേസമയം കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ഉത്തരകടലാസുകള്‍ എത്രയും വേഗം എത്തിക്കും എന്നാണ് അധ്യാപകന്‍ പറഞ്ഞിരുന്നത്. ജനുവരി 14ന് മാത്രമാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം അറിയിച്ചത്. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ സര്‍വകലാശാലയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കു. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്ത ഉടന്‍തന്നെ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here