എംബിഎ പഠിക്കാം; കാലിക്കറ്റ് സര്‍വകലാശാലയില്‍ അവസരം

2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് പുതിയ അവസരവുമായി കാലിക്കറ്റ് സര്‍വകലാശാല. കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയസെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ (ഓട്ടോണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: admission.uoc.ac.in | 0494 2407017, 2407363.

ALSO READ: വില്‍പ്പനയില്‍ വര്‍ധന; പ്രഖ്യാപനവുമായി എം ജി മോട്ടോര്‍സ്

കെമാറ്റ്/കാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് നിശ്ചിതഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. ഓട്ടോണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News