ജനഹൃദയങ്ങളിൽ എംബി രാജേഷ്… കല്യാണക്കത്തിൽ സ്ഥാനാർഥിക്കായുള്ള വോട്ടഭ്യർഥന; ചർച്ചയായി വേറിട്ട കല്യാണക്കത്ത്

mb rajesh

പലതരത്തിലുള്ള കല്യാണക്കത്തുകൾ നാം കാണാറുണ്ട്. വ്യത്യസ്തമായ ചിത്രങ്ങളും അലങ്കാരങ്ങളുമൊക്കെയുള്ള കല്യാണ ക്ഷണക്കത്തുകൾ. ഒരു കല്യാണമായാൽ പ്രധാനമായും പലരും ചിന്തിക്കാറുള്ളത് ഏത് സ്റ്റൈലിലാണ് കത്തടിക്കുകയെന്നതാണ്. എന്നാൽ വേറിട്ടൊരു കല്യാണക്കത്താണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തൃത്താലയിൽ മണ്ഡലം എൽഡിഎഫ് സ്ഥനാർഥി എംബി രാജേഷിന് വോട്ടഭ്യർഥിച്ചു കൊണ്ടാണ് കല്യാണക്കത്ത് അടിച്ചിറക്കിയത്.

ജിതേഷ് സ്നേഹ ദമ്പതികളുടെ കല്യാണ റിസപ്ഷൻ്റെ ക്ഷണക്കത്താണ് ഇങ്ങനെ വ്യത്യസ്തമായി അടിച്ചിരിക്കുന്നത്. മെയ് നാലിനാണ് കല്യാണ റിസപ്ഷൻ നടക്കുന്നത്. ഇങ്ങനെയൊരു കത്തടിച്ചതിലൂടെ ജങ്ങൾക്കിടയിൽ എംബി ​രാജേഷ് എന്ന സഥാനാർഥിക്കും മുൻ മന്ത്രിക്കുമുള്ള സ്വീകാര്യതയാണ് വ്യക്തമാകുന്നത്.

Also read: വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി

കത്തിൻ്റെ കവറിൽ മുകളിലായാണ് സഖാവ് എംബി രാജേഷിനെ വിജയിപ്പിക്കുകയെന്നെഴുതിയിട്ടുള്ളത്. കത്തിൽ മറ്റ് പല തരത്തിലുള്ള ആശംസകളും മറ്റും ഉണ്ടാകുമ്പോഴും വ്യത്യസ്തമായി ഇങ്ങനെയൊരു കത്തുണ്ടാക്കിയതാണ് ഏറെ കൗതുകവും ചർച്ചയുമായിരുക്കുന്നത്. തൃത്താലയിൽ നിന്നും ജനനവിധി തേടുന്ന എംബി രാജേഷ വലിയ ഭൂരിപക്ഷത്തിൽ ഇനിയും ജയിച്ച് വരുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. കേരളത്തിലെ ഇടതുപക്ഷ സക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ മുൻ നിർത്തിയായിരിക്കും ജനങ്ങൾ വിധിയെഴുതുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News