
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ബൈക്കിൽ കടത്തികൊണ്ട് വന്ന 0.739 മില്ലി ഗ്രാം എം ഡി എം എ യു മായി ആലപ്പുഴ ചെറിയനാട് പഴഞ്ചിറ മുറിയിൽ പള്ളിതാഴത്തെത്തിൽ വീട്ടിൽ ഷാനവാസ് മകൻ ഷീദ് ഷാനവാസ് (വയസ് 28) ആണ്പിടിയിലായത് .
പത്തനംതിട്ട എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ എ യുടെ നേതൃത്വത്തിലുള്ള സംഘം പന്തളം കുളനട ഞെട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളെ നാർക്കോട്ടിക് നിയമ പ്രകാരം കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
കുറച്ചു നാളായി ഇയാൾ എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു എന്നും അതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത് എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റോബർട്ട് വി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജീവ് ബി നായര്‍ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോജ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ, ജിതിൻ എൻ, രാഹുൽ ആർ, അജിത് എം കെ, കൃഷ്ണകുമാർ, ഷഫീക്ക് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ദേവനന്ദന, ഡ്രൈവർ ശ്രീജിത്ത് ജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

