കോഴിക്കോട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

saida khatoon arrested

കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. 12.5 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ മെഡിക്കല്‍ കോളജ് പൊലീസും ഡന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. പൊക്കുന്ന് സ്വദേശി അരുണ്‍ കുമാര്‍, കുതിരവട്ടം സ്വദേശി റിജുല്‍ എന്നിവരാണ് പിടിയിലായത്.

Also Read : തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവതിയടക്കം 3 പേര്‍ പിടിയില്‍

അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 149 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.17 ഗ്രാം), കഞ്ചാവ് (533 ഗ്രാം), കഞ്ചാവ് ബീഡി (100 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 4ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

ALSO READ: മറാത്തി ഗാനമിട്ട് കളിയാക്കി; ബെം​ഗളൂരുവിൽ ഭാര്യയെ കുത്തിക്കൊന്നത് മാതാപിതാക്കളെ അധിക്ഷേപിച്ചതിൽ പ്രകോപിതനായി

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News