
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ മസ്തിക്കുണ്ട് സ്വകാര്യ ആശുപത്രിക്ക് മുന്‍വശം വാഹന പരിശോധന നടത്തുമ്പോഴാണ് 1.3 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിലാകുന്നത്. കെട്ടുങ്കല്‍ ചൂരിമലയിലെ മുഹമ്മദ് റഫീക്ക് എന്ന മൗഗ്ലി റഫീക്കാണ് മാരക മയക്കുമരുന്നുമായി ആദുര്‍ പൊലീസ് പരിശോധനയില്‍ കുടുങ്ങിയത്.
അതേസമയം കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായിരുന്നു. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്.കൊലപാതകം, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലടക്കം പ്രതിയാണിയാള്‍. കാപ്പയും ഇയാള്‍ക്കുമേല്‍ മുൻപ് ചുമത്തിയിട്ടുണ്ട്.
കൊലപാതക കേസ് ഉൾപ്പെടെ നിരവധി കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വരുന്നതിനിടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലാകുന്നത്.
കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെ നിർദ്ദേശനുസരണം കൊല്ലം റൂറൽ ഡാൻസഫ് ടീം എസ്. ഐ മാരായ ദീപു കെ. എസ്, മനീഷ്, ജിഎസ്ഐ ശ്രീകുമാർ സി പി ഓ മാരായ സജുമോൻ, ദിലീപ്, നഹാസ്, വിപിൻ ക്‌ളീറ്റസ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, ജിഎസ്ഐ രാജൻ, എഎസ്ഐ ഹരിഹരൻ, സിപി ഓ മാരായ അജിത്, സന്തോഷ്, അഭി സലാം, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here