നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാക്കള്‍ കസ്റ്റഡിയില്‍

തിരുവന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി 5 യുവാക്കള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു , നെടുമങ്ങാട് സ്വദേശി അഭിരാം ,കാട്ടാക്കട സ്വദേശികളായ കാര്‍ത്തിക് , ഗോകുല്‍ പേരാണ് കസ്റ്റഡിയിലായത്. ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച എം ഡിഎംഎ പങ്കുവയ്ക്കുന്നതിനിടയില്‍ ആണ് അറസ്റ്റ്.

50 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ വലയില്‍ കുടുങ്ങിയത്.

ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വരും. എംഡിഎംഎയേയും പ്രതികളെയും നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here