
തിരുവനന്തപുരം കഴക്കൂട്ടത്ത് എം ഡി എം എയുമായി രണ്ട് പേര്‍ പിടിയില്‍. പേട്ട സ്വദേശികളായ എബിന്‍ (19), അതുല്‍ (26) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളുരുവില്‍ നിന്ന് വാങ്ങിയ എം ഡി എം എയുമായി കഴക്കൂട്ടത്ത് ബസില്‍ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.
സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു എം ഡി എം എ കടത്തിയത്. 20 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എം ഡി എം എ വില്‍പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവര്‍ ബംഗളുരുവില്‍ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്. കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കില്‍ പേട്ടയിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം പൊലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

