എം ഡി എം എ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകൾ അറസ്റ്റിൽ; വിവരം ലഭിച്ചത് യോദ്ധാവ് ആപ്പ് വഴി

mdma-arrest-kollam

എം ഡി എം എ ഉയോഗിക്കുന്നതിനിടെ കൊല്ലം നഗരത്തിലെ കൊടും ക്രിമിനലുകള്‍ അറസ്റ്റില്‍. എം ഡി എം എ ഉപയോഗിച്ച് കൊണ്ടിരിക്കെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ ആണ് കിളികൊള്ളൂര്‍ പൊലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ടര ഗ്രാം എം ഡി എം എ, ആറ് സിറിഞ്ചുകള്‍, എം ഡി എം എ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും പിടികൂടി.

സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ പി എസിനു യോദ്ധാവ് ആപ്പ് വഴി ലഭിച്ച വിവരമാണ് രഹസ്യ താവളം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. കുറ്റിച്ചിറ ജംഗ്ഷന് സമീപമുള്ള ഒരു വീട്ടില്‍ സംഘടിച്ച് ഇരിക്കവെ ആണ് അയത്തില്‍ ഗാന്ധി നഗർ അശ്വിന്‍ (21), അയത്തില്‍ നടയില്‍ പടിഞ്ഞാറ്റ്തില്‍ കൊച്ചന്‍ എന്ന അഖില്‍ (23), പറക്കുളം അൽ അമീന്‍ (28), കുറ്റിച്ചിറ വയലിൽ അനീസ് (23), മുഖത്തല കിഴവൂര്‍ അജീഷ് (23), ഇരവിപുരം വലിയമാടം ശ്രീരാഗ് (25) എന്നിവർ പിടിയിലായത്.

Read Also: ലോറിയില്‍ രഹസ്യ അറയുണ്ടാക്കി, 757 കിലോ കഞ്ചാവ് കടത്തി; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

ഇതില്‍ അജീഷ് കൊട്ടിയം സ്റ്റേഷനിലും കിളികൊള്ളൂർ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത വധ ശ്രമ കേസില്‍ പിടികിട്ടാനുള്ള പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളുമാണ്. അനീസും ശ്രീരാഗും അജീഷിനെ പോലെ തന്നെ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരും ആറ് വീതം ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. അഖില്‍ നിലവില്‍ ഇരവിപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വ്യവസ്ഥകള്‍ പ്രകാരം ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആളും അഞ്ച് കേസുകളിലെ പ്രതിയുമാണ്. അല്‍ അമീനും അശ്വിനും നാല് വീതം കേസുകളിലെ പ്രതികളുമാണ്.

കിളികൊള്ളൂര്‍ എസ് ഐ ശ്രീജിത്ത്, അഡീഷണല്‍ എസ്‌ ഐ വിനോദ്, സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങളായ അനു ആര്‍ നാഥ്, മനു, സജു, സുനില്‍ അനൂപ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News