കോട്ടയത്ത് എംഡിഎംഎയുമായി നേഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍

കോട്ടയത്ത് എംഡിഎംഎയുമായി നേഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍. 1.86 ഗ്രാം എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിന്‍ സാമാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ വിദ്യാര്‍ഥിയായ പ്രതി അവിടെ നിന്നുമാണ് എംഡിഎംഎ നാട്ടില്‍ എത്തിച്ചത്. ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വെസ്റ്റ് പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം ക‍ഴിഞ്ഞദിവസം കാസർകോഡ് നീലേശ്വരത്ത് എംഡിഎംഎയുമായി യുവാവിനെ പിടികൂടിയിരുന്നു. പടന്നക്കാട് സ്വദേശി വിഷ്‌ണു (28) അറസ്റ്റിലായി. യുവാവിനെ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 19 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും കണ്ടെടുത്തു.

Also Read : ബാറിന് മുന്നിലെ തര്‍ക്കം കയ്യാങ്കളിയായി, പിടിച്ചുമാറ്റാനെത്തിയ യുവാവിന് കുത്തേറ്റ് ദാരുണാന്ത്യം; കൊല്ലത്തെ ഞെട്ടിച്ച കൊലപാതകം

വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങിച്ച് യശ്വന്ത്പൂർ എക്‌സ്പ്രസിൽ നീലേശ്വരത്ത് എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് പിടികൂടിയത്.

വിഷ്ണു നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. പൊലീസ് ബംഗളൂരുവിൽ നിന്നും നീലേശ്വരം വരെ പ്രതിയെ ട്രെയിനിൽ പിന്തുടരുകയായിരുന്നു. പ്രതി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ നിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here