
കാസര്‍ഗോഡ് മയക്കുമരുന്ന് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, നൗഷാദ് P M എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും വീട്ടില്‍ ഏപ്രില്‍ മാസം നടത്തിയ പരിശോധനയയില്‍ നിരോധിത ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു.
ഷാജഹാന്റെ വീട്ടില്‍ നിന്നും ഇയാളുടെ വസ്ത്രത്തില്‍ സൂക്ഷിച്ച 3.6 ഗ്രാം എംഡിഎംഎയും, നൗഷാദിന്റെ വീട്ടില്‍ നിന്നും 1.79 ഗ്രാം എംഡിഎംഎ, 5.95 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു. പൊലീസ് വീട്ടില്‍ വരുന്നത് അറിഞ്ഞ്, ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ക്കായി ഹൊസ്ദുര്‍ഗ് പൊലീസും, കാസര്‍ഗോഡ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിക്കുകയും ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഷാജഹാനെ മംഗലാപുരത്തും, നൗഷാദിനെ ഗോവയില്‍ വച്ചുമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് DySP ബാബു പെരിങ്ങേത്ത്, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here