വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് എം ഡി എം എ, അറസ്റ്റ്

വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് കണ്ടെത്തിയത് എം ഡി എം എ. ബേക്കൽ കുതിരക്കോട് സ്വദേശിയും ബാര മുക്കുന്നോത്ത് താമസിക്കുന്നതുമായ നിസാം കെ എ (24) യെ ആണ് ബേക്കൽ പോലീസ് പിടികൂടിയത്. 20.110 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.

തൃക്കണ്ണാട് ചിറമ്മൽ വെച്ച് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം. പരിശോധന നടത്തുന്നതിനിടെ നിസാം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.

ALSO READ: പരുന്തുംപാറയിലെ തർക്ക ഭൂമി; ഉടമ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി റവന്യൂ സംഘം

ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ എസ്എച്ച്ഒ ഡോ. അപർണ ഒ .ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്പെകർ സവ്യസാചി , മനുകൃഷ്‍ണൻ സിപിഒ അരുൺ കുമാർ ,പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News