കൊച്ചിയില്‍ വീണ്ടും വന്‍ ലഹരി വേട്ട

DRUG ARREST

കൊച്ചിയില്‍ വീണ്ടും വന്‍ ലഹരി വേട്ട. 115 ഗ്രാം എംഡി എ യും 35 ഗ്രാം എക്സ്റ്റസിയുമായി നാല് പേര്‍ പിടിയില്‍. എളംകുളത്ത് ഫ്‌ലാറ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധയിലാണ് പ്രതികള്‍ പിടിയിലായത്

എളംകുളം മെട്രോ സ്റ്റേഷന് സമീപമുള്ള ഫ്‌ലാറ്റ് വാടകക്ക് എടുത്താണ് പ്രതികള്‍ ലഹരി വില്പന നടത്തിയിരുന്നത്. പരിശോധനയില്‍ 115 ഗ്രാം എംഡി എ യും 35 ഗ്രാം എക്സ്റ്റസിയും പിടികൂടി.

Also Read : കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറിയിലെത്തിയ കവര്‍ച്ചാസംഘം പിടിയില്‍

2 ഗ്രാം കഞ്ചാവും ഒന്നരലക്ഷത്തോളം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശികളായ അബൂഷാമില്‍, ദിയ, മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് നര്‍കോട്ടിക് എ സി യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News