തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് 18 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചിറയിൻകീഴ് ശാർക്കര അമ്പലത്തിനു സമീപം ദൈവകൃപ വീട്ടിൽ അഗാറസ് (26) ആണ് എക്സൈസിൻ്റെ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസിൻ്റെ പിടിയിലായത്.

ബന്ധുക്കള്‍ ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പ്രതിയുടെ സഹോദരൻ, മാതാവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ശരൺ എന്നിവർക്ക് പരുക്കേറ്റു. തുടർന്ന് ഉദ്യോഗസ്ഥർ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി.

ALSO READ: എസ് എഫ് ഐ പ്രവർത്തകർക്കെതിരായ ദില്ലി പൊലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തം

ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ ആറ്റിങ്ങൽ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം MDMA സൂക്ഷിക്കാൻ ഏൽപ്പിച്ചതിലും, അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം MDMA കണ്ടെത്തിയ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News