ആലുവയിൽ വൻ ലഹരി വേട്ട; ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

ആലുവയിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. ബെംഗളുരു മുനീശ്വര നഗർ സ്വദേശിനി സർമിൻ ആണ് പിടിയിലായത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിൽ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറൽ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ആലുവ പൊലീസ് പ്രതേക സംഘമാണ് ഇവരെ കണ്ടെത്തിയത്.

Also Read: ‘ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി’, എംഎൽഎ കിരണ്‍ ചൗധരിയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബാംഗ്ലൂർ മുനീശ്വര നഗർ സ്വദേശി സർമിനെയാണ് പൊലീസ് പിടി കൂടിയത്. യുവതി ഇതിനു മുൻപ് മയക്ക് മരുന്ന് കടത്തിയാണ് വിവരം. എം ഡി.എം എ സ്വീകരിക്കുന്നതിനായി സറ്റേഷനിൽ എത്തിയവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആലുവ സി.ഐ മജ്ജു ദാസ്, എസ്.ഐ ശ്രീലാൽ, എസ്.ഐ നന്ദകുമാർ, എന്നിവരുടെ നേത്യത്തിലായിരുന്നു എം ഡി എം എ പിടികൂടിയത്.

Also Read: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News